മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു
മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധ മായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചി ട്ടുണ്ട്.
മുദ്രപ്പത്രത്തിനു കടുത്ത ക്ഷാമം
മുദ്രപ്പത്രത്തിനു കടുത്ത ക്ഷാമം. ചെറിയ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ക്കാണു ക്ഷാമം. 20, 50, 100 രൂപയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ മൂന്നു മാസത്തോളമായി കിട്ടാനേയില്ല. ഇതോടെ സാധാരണക്കാരാണ് വെട്ടിലായത്. 20 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ളവർപോലും 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടിലാണ്. ലൈഫ്മിഷൻ പദ്ധതിയില്‍ ലഭിക്കുന്ന വീടുകള്‍ക്ക് ഉപഭോക്താക്കള്‍ പഞ്ചായത്തിലേക്കു നല്‍കേണ്ട സത്യവാങ്മൂലം അപേക്ഷ, സ്കൂള്‍ സർട്ടിഫിക്കറ്റ്, എഡ്യുക്കേഷൻ അപേക്ഷകള്‍, കോളജ് അഡ്മിഷൻ, കരാറുകള്‍, ക്ഷേമപെൻഷനുകള്‍ തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങള്‍ക്ക് 20, 50, 100 രൂപ മുദ്രപ്പത്രങ്ങള്‍ മതി. എന്നാല്‍ കാര്യം…
ഭക്തിഗാന രചയിതാവ് എ.വി. വാസുദേവൻ പോറ്റി അന്തരിച്ചു
ഭക്തിഗാന രചയിതാവ് എ.വി.വാസുദേ വൻ പോറ്റി അന്തരിച്ചു. ഗണപതിഭഗ വാനേ….അഞ്ജനശിലയിൽ …..പാടുന്നു ഞാനിന്നു…തുടങ്ങി പ്രസിദ്ധമായ നൂറു കണക്കിന് ഭക്തിഗാനങ്ങൾ രചിച്ചിട്ടു ണ്ട്. തപസ്യ പാലക്കാട് ജില്ലാ പ്രസി ഡൻറും യോഗക്ഷേമസഭ ജില്ല വൈസ് പ്രസിഡൻ്റുമായിരുന്നു. വിടവാങ്ങിയത് മലയാളികൾക്ക് ഒട്ടേറെ ഭക്തിഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവ് എവി വാസുദേവൻ പോറ്റിയുടെ വേർപാടിൽ നഷ്ടമായത് മലയാളിക ൾക്ക് ഒട്ടേറെ ഭക്തിഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവിനെ ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ മൂകാംബികേ ദേവി മൂകാംബികേ…
ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെ ത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം
ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെ ത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ മണപ്പുറം, എരു മേലി, വണ്ടിപ്പെരിയാർ സത്രം എന്നി വിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളി ലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടു ത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപ ടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ…
വിസ്മയ പ്രതിഭ പുരസ്കാരം തീർത്ഥ സുഭാഷിന്
കരിമ്പുഴ.ആറ്റാശ്ശേരി വിസ്മയഗ്രാമീണ വായനശാല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് നൽ കിവരുന്ന രണ്ടാമത് വിസ്മയപ്രതിഭ പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായി കയും ടെലിവിഷൻ റിയാലിറ്റിഷോക ളിലെ നിറ സാന്നിധ്യവുമായ തീർത്ഥ സുഭാഷിന് നൽകുവാൻ വായനശാല പുരസ്കാര സമിതി യോഗം തീരുമാ നിച്ചു.ഡിസംബർ 25ന് വൈകീട്ട് 5ന് ആറ്റാശ്ശേരി എൽ പി സ്കൂൾ മൈതാ നിയിൽ നടക്കുന്ന വിസ്മയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും വിസ്മയ ഗ്രാമീണ വായനശാലയുടെയും ക്രിസ് മസ് -പുതുവത്സരാഘോഷ പരിപാടി യുടെ ഭാഗമായ സാംസ്കാരിക…