ഭക്തിഗാന രചയിതാവ് എ.വി. വാസുദേവൻ പോറ്റി അന്തരിച്ചു
ഭക്തിഗാന രചയിതാവ് എ.വി.വാസുദേ വൻ പോറ്റി അന്തരിച്ചു. ഗണപതിഭഗ വാനേ….അഞ്ജനശിലയിൽ …..പാടുന്നു ഞാനിന്നു…തുടങ്ങി പ്രസിദ്ധമായ നൂറു കണക്കിന് ഭക്തിഗാനങ്ങൾ രചിച്ചിട്ടു ണ്ട്. തപസ്യ പാലക്കാട് ജില്ലാ പ്രസി ഡൻറും യോഗക്ഷേമസഭ ജില്ല വൈസ് പ്രസിഡൻ്റുമായിരുന്നു.
വിടവാങ്ങിയത് മലയാളികൾക്ക് ഒട്ടേറെ ഭക്തിഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവ്
എവി വാസുദേവൻ പോറ്റിയുടെ വേർപാടിൽ നഷ്ടമായത് മലയാളിക ൾക്ക് ഒട്ടേറെ ഭക്തിഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവിനെ
ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ
അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ
മൂകാംബികേ ദേവി മൂകാംബികേ
നിൻ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ
വിശ്വമോഹിനി ജഗദംബികേ ദേവി
പാടുന്നു ഞാനിന്നും കാടാംമ്പുഴയിലെത്തി..
തുടങ്ങിയ എണ്ണൂറോളം ഭക്തി ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 100 ലേറെ ഭക്തിഗാന സീഡികൾ പ്രസിദ്ധമാണ്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ,കെ എസ് ചിത്ര ,ജയചന്ദ്രൻ ,മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ തുടങ്ങിയവർ അദ്ദേഹത്തിൻ്റെ പാട്ടുകൾ പാടിയിട്ടുണ്ട്.
1951 ഒക്റ്റോബർ 25 ന് മാവേലിക്കര അത്തിമൺ ഇല്ലത്ത് എൻ വാസുദേ വൻ പോറ്റിയുടെയും മണ്ണാറശ്ശാല ഇല്ലത്ത് ദേവകി അന്തർജനത്തി ന്റെയും മകനായി ജനനം.
പത്തൊൻപതാമത്തെ വയസ്സു മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതി തുടങ്ങി. മണ്ണാറശ്ശാല നാഗസ്തുതികൾ ആയിരുന്നു ആദ്യ ആൽബം. പിന്നീട് തത്വമസി എന്ന അയ്യപ്പഭക്തി ഗാനങ്ങളിലെ ഗാനങ്ങൾ
ദേവീഗീതം എന്ന ആൽബത്തിലെ പാട്ടുകൾ വാസുദേവൻ പോറ്റിയെ ഭക്തിഗാനങ്ങളുടെ രചനയിൽ ഒന്നാമനാക്കി.
1995 ൽ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ എൻ ജീവനെ എന്ന ഗാനം എഴുതിക്കൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു.കണ്ണനും ഖാദറും കണ്ണമംഗലത,ആല എന്നീ ചിത്രങ്ങ ൾക്കും ഗാനങ്ങൾ എഴുതി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
പാലാ നെച്ചിപ്പുഴൂർ തുണ്ടത്തിൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മകൾ നിർമ്മലാ ദേവിയാണ് ഭാര്യ.
മക്കൾ: സുനിൽ, സുചിത്ത്.