മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു
മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധ മായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചി ട്ടുണ്ട്.