മുദ്രപ്പത്രത്തിനു കടുത്ത ക്ഷാമം
മുദ്രപ്പത്രത്തിനു കടുത്ത ക്ഷാമം. ചെറിയ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ക്കാണു ക്ഷാമം. 20, 50, 100 രൂപയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ മൂന്നു മാസത്തോളമായി കിട്ടാനേയില്ല.
ഇതോടെ സാധാരണക്കാരാണ് വെട്ടിലായത്. 20 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ളവർപോലും 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടിലാണ്. ലൈഫ്മിഷൻ പദ്ധതിയില്‍ ലഭിക്കുന്ന വീടുകള്‍ക്ക് ഉപഭോക്താക്കള്‍ പഞ്ചായത്തിലേക്കു നല്‍കേണ്ട സത്യവാങ്മൂലം അപേക്ഷ, സ്കൂള്‍ സർട്ടിഫിക്കറ്റ്, എഡ്യുക്കേഷൻ അപേക്ഷകള്‍, കോളജ് അഡ്മിഷൻ, കരാറുകള്‍, ക്ഷേമപെൻഷനുകള്‍ തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങള്‍ക്ക് 20, 50, 100 രൂപ മുദ്രപ്പത്രങ്ങള്‍ മതി. എന്നാല്‍ കാര്യം നടക്കണമെങ്കില്‍ 500 രൂപ മുടക്കണം.
ചെറിയ മുദ്രപ്പത്രങ്ങള്‍ പുറത്തിറക്കാതെ കൂടുതല്‍ പണം ഖജനാവിലെത്താൻ സർക്കാർ മനപ്പൂർവം ചെയ്യുന്നതാണിതെന്നും ആക്ഷേപമുണ്ട്.