വിസ്മയ പ്രതിഭ പുരസ്കാരം തീർത്ഥ സുഭാഷിന്

കരിമ്പുഴ.ആറ്റാശ്ശേരി വിസ്മയഗ്രാമീണ വായനശാല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് നൽ കിവരുന്ന രണ്ടാമത് വിസ്മയപ്രതിഭ പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായി കയും ടെലിവിഷൻ റിയാലിറ്റിഷോക ളിലെ നിറ സാന്നിധ്യവുമായ തീർത്ഥ സുഭാഷിന് നൽകുവാൻ വായനശാല പുരസ്കാര സമിതി യോഗം തീരുമാ നിച്ചു.ഡിസംബർ 25ന് വൈകീട്ട് 5ന് ആറ്റാശ്ശേരി എൽ പി സ്കൂൾ മൈതാ നിയിൽ നടക്കുന്ന വിസ്മയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും വിസ്മയ ഗ്രാമീണ വായനശാലയുടെയും ക്രിസ് മസ് -പുതുവത്സരാഘോഷ പരിപാടി യുടെ ഭാഗമായ സാംസ്കാരിക സമ്മേ ളനത്തിൽ പ്രമുഖ ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് പുരസ്കാര ദാനവും ആഘോഷ പരിപാടികളുടെ ഉദ്ഘാ ടനവും നിർവഹിക്കും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.യോഗത്തിൽ പ്രജീഷ് പാലക്കുർശ്ശി, സി. കെ. ഷാ ഹുൽ ഹമീദ്, പി. ഉണ്ണികൃഷ്ണൻ, എം. കൃഷ്ണദാസ്, പി. അഭിരാം , ഷൈജു പൂഴിക്കുന്നത്ത്,എൻ. സുരേഷ്, എം. രാജ്‌കുമാർ എന്നിവർ പങ്കെടുത്തു

Theeratha Subhash

Leave a Reply

Your email address will not be published. Required fields are marked *